കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചിട്ടും ആഹ്ലാദിക്കാതെ സി കെ വിനീത്

- Advertisement -

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും തമ്മിലുള്ള മത്സരത്തിൽ സബ്ബായി എത്തിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് ഗോളടിച്ച് തിളങ്ങിയിരുന്നു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അടിച്ച ഗോൾ സി കെ വിനീത് ആഘോഷിച്ചില്ല. ഗോളടിച്ച ശേഷം ആഹ്ലാദിക്കുന്നതിന് പകരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് കൈ കൂപ്പി കൊണ്ട് മാപ്പ് അപേക്ഷിക്കുകയാണ് സി കെ വിനീത് ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി അവസാന കുറച്ച് കാലമായി സി കെ വിനീതിന് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. സി കെ വിനീതിനെതിരെ പല വ്യാജ വാർത്തകളും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നത് പോലീസ് കേസ് വരെ ആയിരുന്നു. എന്നാൽ അതൊന്നും ക്ലബിനോടുള്ള തന്റെ സ്നേഹത്തെ ചെറുതാക്കിയില്ല എന്ന് സി കെ ഇന്നലെ തെളിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും വലിയ ഗോൾ സ്കോറർ ആണ് സികെ.

Advertisement