സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിക്ക് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വയനാട് പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും. ഫിഫാ മഞ്ചേരിയും എഫ് സി കൊണ്ടോട്ടിയും കഴിഞ്ഞ സീസണിൽ അഞ്ചു തവണ ഏറ്റുമുട്ടിയിരുന്നും അതിൽ ഒരു തവണ പോലും ഫിഫയെ കീഴ്പ്പെടുത്താൻ എഫ് സി കൊണ്ടോട്ടിക്ക് ആയിരുന്നില്ല. ഫിഫാ മഞ്ചേരി ഈ സീസണിൽ ആദ്യ മത്സരം വിജയിച്ച് നിൽക്കുകയാണ്.

ഇന്ന് രണ്ടാം മത്സരം നടക്കുന്നത് ഒതുക്കുങ്ങലിലാണ്. ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടലും ലക്കി സോക്കർ ആലുവയുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് മത്സരം.

Advertisement