റയൽ തന്നെ പുറത്താക്കും എന്ന അഭ്യൂഹങ്ങൾ തന്നെ അലട്ടുന്നുണ്ട് എന്ന് സിദാൻ

Photo: ©Real Madrid
- Advertisement -

റയൽ മാഡ്രിഡിൽ തന്റെ ജോലി പോകുമെന്ന രീതിയിൽ വരുന്ന അഭ്യൂഹങ്ങൾ ഒക്കെ തന്നെ അലട്ടുന്നുണ്ട് എന്ന് സമ്മതിച്ച് സിദാൻ. മാധ്യമങ്ങൾ മറ്റു പരിശീലകർ ഇവിടെ എത്തും എന്ന പറയുമ്പോൾ അതൊക്കെ തന്നെ ശല്യപ്പെടുത്താറുണ്ട്. പക്ഷെ ഒരു കോച്ച് എന്ന നിലയ്ക്ക് തനിക്ക് ചെയ്യാൻ ആവുന്നത് ഈ ടീമിന് വേണ്ടി തന്റെ പരമാവധി നൽകുക എന്നതാണ്. അത് താൻ ചെയ്യും എന്നും സിദാൻ പറഞ്ഞു.

ഫുട്ബോളിൽ നമ്മൾ എന്തൊക്കെ മുമ്പ് ചെയ്തിട്ടുണ്ട് എന്നത് ആൾക്കാർ എളുപ്പം മറക്കുന്നു എന്നും സിദാൻ പരാതി പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഗലറ്റസറെയോട് തോറ്റാൽ തന്റെ ജോലി തെറിക്കുമോ എന്നത് തനിക്ക് അറിയില്ല എന്നും ഇവിടെ തന്നെ തുടരുകയാണ് തന്റെ ലക്ഷ്യമെന്നും സിദാൻ പറഞ്ഞു. ജീവിതാവസാനം വരെ റയലിന്റെ ഭാഗമായി ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം. സിദാൻ പറഞ്ഞു.

Advertisement