സി കെ വിനീത് ഇനി ജംഷദ്പൂർ എഫ് സിയിൽ

Newsroom

മലയാളി താരം സി കെ വിനീത് പുതിയ ക്ലബിൽ. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയാണ് സി കെ വിനീതിനെ സൈൻ ചെയ്തിരിക്കുന്നത്. ജംഷദ്പൂർ എഫ് സിയുമായി ഒരു വർഷത്തെ കരറിലാണ് സി കെ വിനീത് ഒപ്പുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സി കെ വിനീത് കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ് സിക്ക് വേണ്ടി ആയിരുന്നു കളിച്ചത്.

സി കെ വിനീതിന്റെ ലോൺ കരാർ കഴിഞ്ഞതോടെ ചെന്നൈയിൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ അയച്ചിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ ജംഷദ്പൂർ സി കെ യെ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് ഇപ്പോഴും സി കെ വിനീത്.

ചെന്നൈയിനിൽ കുറച്ച് കാലമേ കളിച്ചുള്ളൂ എങ്കിലും അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാൻ സി കെ വിനീതിനായിരുന്നു‌. സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒറ്റയാൾ പോരാളി ആയിരുന്നു ഈ കണ്ണൂരുകാരൻ.