ലിവർപൂൾ വിടുമ്പോൾ ഫുട്ബോളിൽ നിന്ന് ഇടവേള എടുക്കുമെന്ന് ക്ളോപ്പ്

- Advertisement -

ലിവർപൂളിൽ നിന്ന് വിടുമ്പോൾ താൻ ഫുട്ബോളിൽ നിന്ന് വിശ്രമം എടുക്കുമെന്ന് ലിവർപൂൾ പരിശീലകൻ യോർഗെൻ ക്ളോപ്പ്. 2015ലാണ് ക്ളോപ്പ് ലിവർപൂൾ പരിശീലകനായി ചുമതലയേറ്റത്. നിലവിൽ 2022 വരെ ക്ളോപ്പിന് ലിവർപൂളിൽ കരാറുണ്ട്.

നിലവിൽ തന്റെ എനർജി ലെവൽ വളരെ കൂടുതൽ ആണെന്നും തനിക്ക് ഒന്നെങ്കിൽ മുഴുവനായി ഒരു കാര്യത്തിൽ ഇടപെട്ടിട്ടോ അല്ലെങ്കിൽ വെറുതെ ഇരിക്കുന്നതോ ആണ് ഇഷ്ട്ടമെന്നും ക്ളോപ്പ് പറഞ്ഞു. അത് കൊണ്ട് തന്നെ തീവ്രത കുറച്ചുകൊണ്ട് പ്രവർത്തിക്കാൻ അറിയില്ലെന്നും തനിക്ക് പൂർണമായി തന്റെ എനർജി നിലനിർത്താൻ കഴിയാത്ത സമയത്ത് ഫുട്ബോളിൽ നിന്ന് വിശ്രമം എടുക്കുമെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ലിവർപൂൾ പരിശീലകനായി ക്ളോപ്പ് ഇംഗ്ലണ്ടിൽ എത്തുന്നത്. ലിവർപൂളിന് യൂറോപ്പിലെ മികച്ച ടീമായി ക്ളോപ്പ് മാറ്റിയെങ്കിലും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ ഒരു കിരീടത്തിന് വേണ്ടി ക്ളോപ്പിനു കാത്തിരിക്കേണ്ടി വന്നു. ഇതിനിടയിൽ 3 ഫൈനലുകളും ലിവർപൂൾ ക്ളോപ്പിനു കീഴിൽ തോൽക്കുകയും ചെയ്തിരുന്നു.

Advertisement