സന്ദീപ് നന്ദി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾ കീപ്പിംഗ് കോച്ച്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു സന്ദീപ് നന്ദി ഇനി പരിശീലകന്റെ വേഷത്തിൽ. ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ആണ് സന്ദീപ് നന്ദി എത്തിയിരിക്കുന്നത്. നോർത്ത് ഈസ്റ്റിം ഗോൾ കീപ്പിങ് കോച്ചായി നന്ദി ചുമതലയേറ്റു. ഇരുപത് വർഷത്തിൽ അധികം നീണ്ട കരിയറിനു ശേഷം കഴിഞ്ഞ സീസണിൽ ആയിരുന്നു നന്ദി ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

തന്റെ 42ആം വയസ്സിൽ വരെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സന്ദീപ് നന്ദി ഉണ്ടായിരുന്നു. 2014 മുതൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന താരമാണ് നന്ദി. കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഫൈനലുകളിൽ കളിച്ചപ്പോഴും നന്ദി ടീമിനൊപ്പം ഉണ്ടായിരുന്നു. ബംഗാൾ സ്വദേശിയായ നന്ദി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ പോലെയുള്ള വൻ ക്ലബുകളുടെ ഒന്നാം നമ്പറായിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായും നന്ദി മുമ്പ് കളിച്ചിട്ടുണ്ട്.

Previous articleഈ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബുംറ
Next articleസി കെ വിനീത് ഇനി ജംഷദ്പൂർ എഫ് സിയിൽ