സിഡോഞ്ചയ്ക്ക് പകരക്കാരനെ കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കും

Img 20201119 155028
- Advertisement -

പരിക്ക് കാരണം സിഡോഞ്ച പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഒരു പ്രധാന മധ്യനിര താരത്തിന്റെ അഭാവം വന്നിരിക്കുകയാണ്. സിഡോഞ്ചയുടെ പരിക്ക് മൂന്ന് മാസം എങ്കിലും താരത്തെ പുറത്ത് ഇരുത്തും എന്നാണ് വാർത്തകൾ. ലീഗിന്റെ ഭൂരിഭാഗവും സിഡോയ്ക്ക് നഷ്ടമാകും എന്ന അവസ്ഥ ആയതിനാൽ തൽക്കാലം സിഡോഞ്ചയെ സ്ക്വാഡിൽ നിന്ന് നീക്കി പകരം ഒരു പുതിയ വിദേശ താരത്തെ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

സീസൺ ആരംഭിച്ചതിനാൽ കരാർ ഇല്ലാതെ ഫ്രീ ഏജന്റായി നിൽക്കുന്ന താരങ്ങളെ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. നല്ല ഒരു മധ്യനിര താരത്തെ കണ്ടെത്തലും വിഷമകരമാകും. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പരിശ്രമം തുടരും. പെട്ടെന്ന് പകരക്കാരനെ കിട്ടിയില്ല എങ്കിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു മധ്യനിര താരത്തെ ഇന്ത്യയിലേക്ക് എത്തിക്കും. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കൂടിയായ സിഡോഞ്ച വലതു കാലിന്റെ ലിഗമെന്റിന് ആണ് പരിക്കേറ്റിരിക്കുന്നത്.

Advertisement