ഗോകുലം കേരള കൊൽക്കത്തയിൽ എത്തി

Img 20201203 153419
- Advertisement -

123 വര്ഷം പഴക്കമുള്ള ഐ എഫ് എ ഷീൽഡ് മത്സരങ്ങൾക്ക് വേണ്ടി ഗോകുലം കേരള എഫ് സി കൊൽക്കത്തയിൽ എത്തി. 25 അംഗ സ്‌ക്വാഡ് ആണ് ചരിത്രപ്രധാനമായ ഐ എഫ് എ ഷീൽഡ് കളിക്കുവാൻ വേണ്ടി കൊൽക്കത്തയിൽ എത്തിയത്. ഗ്രൂപ്പ് ഡി യിൽ ഉള്ള ഗോകുലത്തിന്റെ മത്സരങ്ങൾ ഡിസംബർ ആറു മുതലാണ് ആരംഭിക്കുക.

ആദ്യത്തെ മത്സരം യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബുമായിട്ടാണ് ഗോകുലം കളിക്കുന്നത്. കഴിഞ്ഞ വര്ഷം ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഡ്യൂറൻഡ് കപ്പ് ഗോകുലം കൊൽക്കത്തയിൽ വെച്ചിട്ടു ജയിച്ചിരുന്നു. ഈ പ്രാവശ്യവും ചരിത്രം കുറിക്കാം എന്ന ആത്മവിശ്വാസത്തോടെയാണ് ടീം കൊൽക്കത്തയിൽ എത്തിയത്.

ഐ എഫ് എ ഷീൽഡിനു ശേഷം ടീം കൊൽക്കത്തയിൽ തന്നെ ഐ ലീഗ് കളിക്കുവാൻ തുടരും.

Advertisement