മുൻ ബുണ്ടസ്ലീഗ് സ്ട്രൈക്കർ ചെന്നൈയിനിൽ

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ടീം ശക്തമാക്കുന്ന ചെന്നൈയിൻ എഫ്‌സി മുൻ എഫ്‌ എസ്‌ വി മെയിൻസ് സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ചിനെ ക്ലബിൽ എത്തിച്ചു. താരം ഒരു വർഷത്തെ കരാർ ചെന്നൈയിനിൽ ഒപ്പുവെച്ചു. എഫ്‌ എസ്‌ വി ഫ്രാങ്ക്ഫർട്ടിന്റെ യൂത്ത് അക്കാദമിയുടെ ഒ ഉൽപ്പന്നമാണ് സ്ലിസ്‌കോവിച്ച്.

19-ാം വയസ്സിൽ ബുണ്ടസ്‌ലിഗയിൽ എഫ്‌എസ്‌വി മെയിൻസിനൊപ്പം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം താരം നടത്തി. 2015 വരെ അഞ്ച് സീസണുകളോളം മൈൻസിനായി താരം കളിച്ചു.

359 മത്സരങ്ങളിൽ നിന്ന് 136 ഗോളുകളും 16 അസിസ്റ്റുകളും നേടാൻ സ്ലിസ്കോവിച്ചിന് ആയിട്ടുണ്ട്. എഫ്‌ എസ്‌ വി മെയിൻസിനെ കൂടാതെ ഹാലെഷർ എഫ്‌സി, വിക്ടോറിയ 1889 ബെർലിൻ, എംഎസ്‌വി ഡ്യൂസ്‌ബർഗ് എന്നിവയുൾപ്പെടെ നിരവധി ജർമ്മൻ ക്ലബ്ബുകൾക്കായുൻ താരം കളിച്ചിട്ടുണ്ട്.