ചരിത്രം കുറിച്ച് ഇന്തോനേഷ്യ, ആദ്യമായി ഐസിസി ലോകകപ്പിന്

Sports Correspondent

Indonesia
Download the Fanport app now!
Appstore Badge
Google Play Badge 1

2023 വനിത ടി20 ലോകകപ്പിന് യോഗ്യത നേടി ഇന്തോനേഷ്യ. പാപുവ ന്യു ഗിനിയെ കീഴടക്കിയാണ് ചരിത്രത്തില്‍ ആദ്യമായി ഇന്തോനേഷ്യ ഈ നേട്ടം കൈക്കലാക്കിയത്. ബെസ്റ്റോഫ് ത്രി മത്സരത്തിൽ ആദ്യത്തെ മത്സരം ഇന്തോനേഷ്യയും രണ്ടാം മത്സരം പിഎന്‍ജിയും ആണ് വിജയിച്ചത്.

മൂന്നാം മത്സരത്തിൽ ഇന്തോനേഷ്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് മാത്രമാണ് നേടാനായതെങ്കിലും മൂന്ന് റൺസ് അവസാന ഓവറിൽ വേണ്ട ഘട്ടത്തിൽ രണ്ട് വിക്കറ്റ് ആദ്യ രണ്ട് പന്തിൽ നേടി കുര്‍നിയാര്‍ടിനി ഇന്തോനേഷ്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.