ചെന്നൈയിൻ എഫ് സിയുടെ സീസൺ ടിക്കറ്റ് എത്തി

- Advertisement -

ഐ എസ് എൽ ആറാം സീസണിൽ ആരാധകർക്കായി ചെന്നൈയിൻ എഫ് സി സീസൺ ടിക്കറ്റുകൾ ഒരുക്കുന്നു‌. ഇന്ന് മുതൽ സീസൺ ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാം. രണ്ട് സ്റ്റാൻഡുകളിലെ ടിക്കറ്റുകളാണ് ചെന്നൈയിൻ സീസൺ ടിക്കറ്റുകളായി വിൽക്കുന്നത്. സീസൺ ടികറ്റുകൾ വാങ്ങുമ്പോൾ ഒപ്പം ചെന്നൈയിന്റെ ഒരു ജേഴ്സിയും പോസ്റ്ററുകളും മറ്റും ഒപ്പം ലഭിക്കും. സീസൺ ടിക്കറ്റ് എടുക്കുന്ന ആദ്യ 500 പേർക്ക് ചെന്നൈയിന്റെ ട്രെയിനിങ് കാണാനും താരങ്ങളെ നേരിട്ട് കാണാനും അവസരമുണ്ടാകും.

അപ്പോളോ ടയേർസ് സ്റ്റാൻഡ് ബ്ലോക് E- L1, നിപ്പോൺ സ്റ്റാൻഡ് ബ്ലോക്ക് B-L1, ബ്ലോക്ക് A റൈറ്റ് ലെവൽ 1 എന്നീ സ്റ്റാൻഡുകളുടെ സീസൺ ടിക്കറ്റ് വില 2700 രൂപ ആണ്. കഴിഞ്ഞ തവണ ഇത് 1500 രൂപ ആയിരുന്നു. നിപ്പോൾ, അപ്പോളോ ബ്ലോക്ക് ഇ L2വിന്റെ സീസൺ ടിക്കറ്റ് വില 3150 രൂപയാണ് ഇത്തവണ വില. ബുക്ക് മൈ ഷോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Advertisement