ഐ എസ് എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഒഡീഷ എഫ് സി ചെന്നൈയിനെ സമനിലയിൽ പിടിച്ചു. വിരസമായ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നാലു ഗോളടിച്ച ഒഡീഷയ്ക്ക് പക്ഷെ ഇന്ന് ഗോൾ ഒന്നും കണ്ടെത്താൻ ആയില്ല. ഇന്ന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ചെന്നൈയിൻ ആയിരുന്നു. പന്ത് കൂടുതൽ കൈവശം വെച്ചതും ചെന്നൈയിൻ തന്നെ.
എന്നാൽ ഇരു ടീമുകളും രണ്ട് ഷോട്ട് മാത്രമാണ് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. ഈ സമനിലയോടെ ഒഡീഷയ്ക്ക് ആറു പോയിന്റായി. എങ്കിലും അവസാന സ്ഥാനത്ത് തന്നെയാണ് ഒഡീഷ ഉള്ളത്. ചെന്നൈയിന് ഇത് വിജയമില്ലാത്ത തുടർച്ചയായ നാലാം മത്സരമാണ്. ചെന്നൈയിന് 11 പോയിന്റാണ് ഇപ്പോൾ ഉള്ളത്.













