ത്രില്ലർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്‌സി ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി

Newsroom

Picsart 24 09 14 19 12 21 884
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സി 3-2ന്റെ നാടകീയ വിജയം നേടി.

9-ാം മിനിറ്റിൽ മൗറീസിയോ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ 1-0 ന് ഒഡീഷ ലീഡ് നേടി‌‌. ആദ്യ പകുതിയിൽ ഉടനീളം ഈ ലീഡ് നിലനിർത്താൻ അവർക്ക് ആയി‌. ഹാഫ് ടൈമിന് ശേഷം ചെന്നൈയിൻ എഫ്‌സി തിരിച്ചുവരികയായിരുന്നു. 48-ാം മിനിറ്റിൽ കോണർ ഷീൽഡ്‌സിൻ്റെ പാസിൽ നിന്ന് ഫാറൂഖ് ചൗധരിയാണ് സ്‌കോർ സമനിലയിൽ എത്തിച്ചത്.

Picsart 24 09 14 19 12 36 345

മൂന്ന് മിനിറ്റിനുള്ളിൽ ഒഡീഷ ഗോൾകീപ്പർ അമരീന്ദർ സിങ്ങിൻ്റെ പിഴവ് മുതലെടുത്ത് ചൗധരി ചെന്നൈയിന് 2-1ന്റെ ലീഡ് നൽകി. 69-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ ഡാനിയൽ ചിമ ചുക്വു അവരുടെ മുൻതൂക്കം വർധിപ്പിച്ചതോടെ ചെന്നൈയിൻ 3-1 എന്ന സ്‌കോറിലെത്തി.

അവസാന വിസിൽ വരെ ഒഡീഷ ശക്തമായി പൊരുതി, സ്റ്റോപ്പേജ് ടൈമിൽ റോയ് കൃഷ്ണ ഒരു ഗോൾ തിരിച്ചടിച്ചു (90+5′), പക്ഷേ അതിനു ശേഷം സമനില ഗോൾ കണ്ടെത്താനുള്ള സമയം ഉണ്ടായിരുന്നില്ല.