നോർത്ത് ഈസ്റ്റിന് ഒരു പരാജയം കൂടെ, ചെന്നൈയിൽ ഐ എസ് എല്ലിൽ മൂന്നാം സ്ഥാനത്ത്

Newsroom

Img 20220122 213014

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐ എസ് എല്ലിന്റെ അവസാന സ്ഥാനത്ത് തുടരും. ഇന്ന് അവർ ചെന്നൈയിനെ നേരിട്ടപ്പോഴും പരാജയം തന്നെയായിരുന്നു ഫലം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിന് ഇന്ന് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ എത്തിയ ശേഷമാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടത്.

35ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ചെന്നൈയിൻ കീപ്പർ മജുംദാറിന്റെ പിഴവിൽ നിന്ന് റാൾട്ടെ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ അവർക്ക് ആയി. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. ഒരു ലോങ് റേഞ്ചറിലൂടെ 52ആം മിനുട്ടിൽ എരിയ ബൊരിസിയുക് ചെന്നൈയിനെ ഒപ്പം എത്തിച്ചു. 59ആം മിനുട്ടിൽ കോമാൻ ഒരു ഫ്രീകിക്കിൽ നിന്ന് ചെന്നൈയിന് ലീഡും നൽകി‌.
20220122 212307

അവസാനം മാർസെലീനോയെ വരെ നോർത്ത് ഈസ്റ്റ് ഇറക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. 12 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ചെന്നൈയിൻ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. നോർത്ത് ഈസ്റ്റിന് ആകെ 9 പോയിന്റ് മാത്രമെ ഉള്ളൂ.