പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐഎസ്‌എല്ലിൽ ചെന്നൈയിന് എതിരെ ഇറങ്ങുന്നു. ചെന്നൈയിൽ വെച്ചാണ് മത്സരം. 18 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ചെന്നൈയിൻ പത്താം സ്ഥാനത്താണ്. അവസാന ആറ് മത്സരങ്ങളിൽ അവർ വിജയിച്ചിട്ടില്ല.

21 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിൽ വെച്ച് ചെന്നൈയിനെ 3-0 ന് തോൽപ്പിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ടോപ് 6നോട് അടുക്കാൻ ബ്ലാസ്റ്റേഴ്സിനാകും. കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു.