ചെന്നൈയിൻ വിട്ട റാഫേൽ ക്രിവല്ലാരോയെ ജംഷദ്പൂർ സ്വന്തമാക്കി

Picsart 22 12 05 20 01 47 706

ഐ എസ് എൽ സീസണ് ഇടയിൽ റാഫേൽ ക്രിവല്ലാരോ ജംഷദ്പൂർ എഫ് സി വിട്ടിരിക്കുകയാണ്. താരം ചെന്നൈയിൻ എഫ് സിയുമായുള്ള കരാർ അവസാനിപ്പിച്ചു. ഈ സീസണിൽ പതറുന്ന ജംഷദ്പൂർ എഫ് സി അവരുടെ മിഡ്ഫീൽഡ് ശക്തമാക്കാൻ വേണ്ടി ക്രിവല്ലാരോയെ സ്വന്തമാക്കുകയും ചെയ്തു. ചെന്നൈയിന്റെ വിശ്വസ്ഥനായ താരം ഈ സീസണിൽ ഇതുവരെ ചെന്നൈയിനായി കളിച്ചിരുന്നില്ല. ജംഷദ്പൂരിന്റെ അടുത്ത മത്സരത്തിൽ തന്നെ താരം ക്ലബിനായി അരങ്ങേറ്റം നടത്തും.

20221205 200132

അവസാന മൂന്ന് വർഷമായി ക്രിവെല്ലാരോ ചെന്നൈയിന് ഒപ്പം ഉണ്ടായിരുന്നു. അവർക്ക് ആയി ഗോളും അസിസ്റ്റുകളുമായി താരം എന്നും തിളങ്ങിയിരുന്നു‌. ചെന്നൈയിന്റെ ക്യാപ്റ്റൻ ആം ബാൻഡും ക്രിവെല്ലാരോ അണിഞ്ഞിട്ടുണ്ട്. 33കാരനായ ബ്രസീലിയൻ താരത്തിന് ജംഷദ്പൂരിനെ വലിയ രീതിയിൽ സഹായിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌