ബെംഗളൂരു ഇന്ന് ചെന്നൈയിന് എതിരെ, ജയിച്ചാൽ ചെന്നൈയിന് ഒന്നാമത് എത്താം

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2021-22 സീസണിന്റെ 72-ാം മത്സരത്തിൽ ഗോവയിലെ പനാജിയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സി അവരുടെ വൈരികളായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. എഫ് സി ഗോവയ്ക്ക് എതിരായ 1-1 സമനിലയുമായാണ് ബെംഗളൂരു ഈ മത്സരത്തിന് എത്തുന്നത്. ചെന്നൈയിൻ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചിരുന്നു‌. ഇന്ന് വിജയിച്ചാൽ ചെന്നൈയിന് 21 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്താം.

അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി 18 പോയിന്റുമായി മറീന മച്ചാൻസ് നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. മൂന്ന് വിജയങ്ങളും അഞ്ച് സമനിലകളും നാല് തോൽവികളും നേടി 14 പോയിന്റുമായി ബെംഗളൂരു എഫ് സി ലീഗ് സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്താണ്. ഇന്ന് രാത്രി 7.30നാണ് മത്സരം.