ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലങ്കന്‍ ടീമായി, ചരിത് അസലങ്ക വൈസ് ക്യാപ്റ്റന്‍

ദസുന്‍ ഷനകയുടെ ഡെപ്യൂട്ടിയായി ചരിത് അസലങ്കയെ നിയമിച്ച് ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോളാണ് അസലങ്കയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. 20 അംഗ സംഘത്തെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ധനുഷ്ക ഗുണതിലകയും വനിന്‍ഡു ഹസരംഗയും ടീമിലേക്ക് എത്തുമ്പോള്‍ അടുത്തിടെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ശേഷം അത് പിന്‍വലിച്ച ഭാനുക രാജപക്സയ്ക്ക് ടീമിൽ ഇടം ഇല്ല. താരം ഫിറ്റ്നെസ്സ് പരീക്ഷയിൽ പരാജയപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

Srilankaaustour

ജനിത് ലിയാനാഗേ, കമിൽ മിശ്ര, നവാന്‍ തുഷാര എന്നിവര്‍ക്ക് ആദ്യമായി ടി20 കോള്‍ അപ്പ് ലഭിച്ചിട്ടുണ്ട്.