യുവതാരങ്ങളെ ടീമിൽ എത്തിച്ച് ചെന്നൈയിൻ എഫ് സി

Img 20201028 210409

ഐ എസ് എൽ ടീമായ ചെന്നൈയിൻ എഫ് സി രണ്ട് യുവതാരങ്ങളെ സൈൻ ചെയ്തു. റിലയൻസ് യൂത്ത് ടീമിലെ താരങ്ങളായ ഗണേഷ് ബാലാജി, അഖിബ് നവാബ് എന്നിവരാണ് ടീമിൽ എത്തിയിരിക്കുന്നത്. ഇരുവരും രണ്ട് വർഷത്തെ കരാർ ആണ് ചെന്നൈയിനിൽ ഒപ്പുവെച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ ഗണേഷ് ലെഫ്റ്റ് ബാക്കാണ്. ലെഫ്റ്റ് വിങ്ങിലും കളിക്കാൻ ഉള്ള കഴിവ് താരത്തിനുണ്ട്.

കൊൽക്കത്ത സ്വദേശിയാ അഖിബ് നവാബ് റൈറ്റ് ബാക്കായണ്. സെന്റർ ബാക്കായും കളിക്കാനുള്ള കഴിവ് ഉണ്ട്. ഇവരെ കൂടാതെ ചെന്നൈയിന്റെ റിസേർവ് ടീം ഗോൾ കീപ്പറായ‌ രേവ്നാതിനെ ചെന്നൈയിൻ സീനിയർ ടീമിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.

Previous articleപടിക്കലിന്റെ മിന്നും അര്‍ദ്ധ ശതകത്തിന് ശേഷം ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജസ്പ്രീത് ബുംറ
Next articleടി20 ക്രിക്കറ്റിൽ രണ്ട് പുതിയ റെക്കോർഡുമായി ജസ്പ്രീത് ബുംറ