“ആരാധകർ ഇഷ്ടപ്പെടുന്ന ഫുട്ബോൾ ആകും എഫ് സി ഗോവ കളിക്കുക” – കാർലോസ് പെന

എഫ്‌സി ഗോവ ആരാധകർ ഇഷ്ടപ്പെടുന്ന ഫുട്ബോൾ ആകും തന്റെ കീഴിൽ ടീം കളിക്കുക എന്ന് എഫ് സി ഗോവയുടെ പുതിയ പരിശീലകൻ കാർലോസ് പെന. ആക്രമണ ഫുട്ബോൾ കളിക്കാൻ ആകും ഞങ്ങൾ നോക്കുക. ഫുൾബാക്ക് ആയി കളിക്കുന്ന കാലത്ത്, എല്ലാ സമയത്തും ഞാൻ ആക്രമിച്ച്യ് കളിക്കുന്നത് ആസ്വദിച്ചിരുന്നു. താൻ പരിശീലിപ്പിച്ച മുൻ ടീമുകളിലും ഇതാണ് താൻ ചെയ്ത് കൊണ്ടിരുന്നത്‌‌. പെന പറഞ്ഞു.

എന്തെങ്കിലും സംഭവിക്കാൻ കാത്തിരിക്കുന്ന തരത്തിലുള്ള ടീമുകളെ ഞാൻ ഇഷ്ടപ്പെടുന്നില്ല. കലീ നിയന്ത്രിച്ച് മുന്നേറുന്ന ടാക്ടിക്സ് ആകും തന്റേത്. പെന പറഞ്ഞു.

ഗോവയ്ക്ക് ടീം വലിയ രീതിയിൽ പുതുക്കി പണിയേണ്ടി വരും എന്ന് കരുതുന്നില്ല എന്നും നിലവാരമുള്ള കുറേ താരങ്ങൾ ഞങ്ങളുടെ ടീമിലുണ്ട് എന്നും പെന പറഞ്ഞു.