മാഞ്ചസ്റ്ററിനെ ചുവപ്പിക്കാൻ ടെൻ ഹാഗ് എത്തി!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായുള്ള എറിക് ടെൻ ഹാഗിന്റെ നിയമനം ഔദ്യോഗികമായി. അയാക്സ് പരിശീലകനയ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2025വരെയുള്ള കരാറിൽ ആണ് എത്തുന്നത്. ടെൻ ഹാഗിനൊപ്പം അയാക്സിന്റെ സഹ പരിശീലകൻ മിച്ചൽ വാൻ ഡെർ ഗാഗും എത്തും.

2025വരെയുള്ള കരാറിന് ഒപ്പം ഒരു വർഷം കരാർ നീട്ടാനും വ്യവസ്ഥയുണ്ട്. അടുത്ത സീസൺ തുടക്കം മുതൽ ടെൻ ഹാഗ് ടീമിനിപ്പം ചേരും. ടെൻ ഹാഗിനെ മാനേജറായി എത്തുന്നത് വരെ ഇപ്പോഴത്തെ പരിശീലകൻ റാഗ്നിക്ക് തന്നെ ടീമിനെ പരിശീലിപ്പിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുക ആകും ടെൻ ഹാഗിന്റെ ലക്ഷ്യം.

2017 മുതൽ ടെൻ ഹാഗ് അയാക്സിനൊപ്പം ഉണ്ട്. അയാക്സിനൊപ്പം മനോഹര ഫുട്ബോൾ കളിച്ചും ഡിലിറ്റും ഡിയോങും വാൻ ഡെ ബീകും പോലെ വലിയ യുവതാരങ്ങളെ വളർത്തിയിട്ടുള്ള പരിശീലകനാണ് ടെൻ ഹാഗ്.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്ല്കാലിക പരിശീലകനായ റാൾഫ് റാങ്നിക് കൺസൾട്ടിങ് റോളീലേക്ക് ഈ സീസൺ അവസാനത്തോടെ മാറും. ടെൻ ഹാഗ് പരിശീലകനായി എത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിച്ചിരുന്നത്.