കാർലോസ് ഡെൽഗാഡോ രണ്ട് വർഷത്തിനു ശേഷം ഒഡീഷയിൽ

Newsroom

20220619 112929
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് താരം കാർലോസ് ഡെൽഗാഡോ വീണ്ടും ഇന്ത്യയിൽ എത്തി. സെന്റർ ബാക്കായ കാർലോസ് ദെൽഗാഡോ ഒഡീഷ എഫ് സിയിലേക്ക് തിരികെയെത്തി. മുമ്പ് 2019-20 സീസണിലും ദെൽഗാഡോ ഒഡീഷക്കായി കളിച്ചിരുന്നു. അത്ലറ്റിക്കോ ബലേറസിന്റെ താരമായിരുന്നു ഡെൽഗാഡോ. ഒരു വർഷത്തെ കരാറിലാണ് 32കാരനായ താരം ഒഡീഷയിലേക്ക് എത്തുന്നത്.

മുമ്പ് സ്പാനിഷ് ക്ലബായ വലൻസിയക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാർലോസ്. മുമ്പ് മലാഗയ്ക്ക് വേണ്ടിയും കാർലോസ് കളിച്ചിട്ടുണ്ട്. ഒഡീഷക്കായി 2019-20 സീസണിൽ 16 മത്സരങ്ങൾ ദെൽഗാഡോ കളിച്ചിരുന്നു.