“ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണം”

ഐ.പി.എൽ ഫ്രാഞ്ചസികൾക്ക് വനിതാ ടീം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോഡി. 2023 സീസൺ മുതൽ വനിതകൾക്കുള്ള ഐ.പി.എൽ ആരംഭിക്കുമെന്ന സൂചനകൾക്കിടയിലാണ് ലളിത് മോഡി ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് വനിത ടീം നിർബന്ധമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീമുകൾ ഉണ്ടായാൽ ഇന്ത്യൻ ടീമിന്റെ ശക്തി വർദ്ധിക്കുമെന്നും വനിതാ ക്രിക്കറ്റ് ഉയരത്തിൽ എത്തുമെന്നും ലളിത് മോഡി പറഞ്ഞു.

ഫ്രാഞ്ചൈസി ഉടമകൾ വനിതാ ക്രിക്കറ്റിൽ മികച്ച നിക്ഷേപം നടത്തുമെന്നും ലളിത് മോഡി പറഞ്ഞു. നേരത്തെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വനിതാ ഐ.പി.എൽ ആരംഭിക്കുക എന്നത് ബി.സി.സി.ഐയുടെ പ്രഥമ പരിഗണനയിൽ ഉള്ള കാര്യമാണെന്ന് അറിയിച്ചിരുന്നു. വനിതാ ഐ.പി.എല്ലിൽ ടീമിനെ സ്വന്തമാക്കാനുള്ള ആഗ്രഹം ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് പ്രകടിക്കുകയും ചെയ്തിരുന്നു.