ബെംഗളൂരു എഫ് സിയുടെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് കണ്ടീരവ സ്റ്റേഡിയം ആണെന്ന് ബെംഗളൂരു എഫ് ഐ പരിശീലകൻ കാർലെസ്. ഈ സീസണിൽ ബെംഗളൂരു എഫ് സി പല സൈനിംഗുകളും ചെയ്തിട്ടുണ്ട്. ആ താരങ്ങളെ ഒക്കെ വില വെക്കുന്നു. പക്ഷേ അവരെക്കാൾ ഒക്കെ മൂല്യം കണ്ടീരവ സ്റ്റേഡിയത്തിന് ഉണ്ട് എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ പറഞ്ഞു.
നേരത്തെ ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ കണ്ടീരവ നിയമ പ്രശ്നത്തിൽ പെടുകയും ബെംഗളൂരു എഫ് സി സ്റ്റേഡിയം വിടേണ്ടി വരുമെന്ന അവസ്ഥയും വന്നിരുന്നു. പിന്നീട് കർണാടക ഗവണ്മെന്റ് ഇടപെട്ടാണ് ആ പ്രശ്നത്തിന് പരിഹാരമായത്. സ്റ്റേഡിയം ഇരു ടീമിന് വലിയ സഹായം ചെയ്യുമെന്ന് കാർലെസ് പറഞ്ഞു. ഒരു ടീമിനെ കളിപ്പിക്കുന്നത് സ്റ്റേഡിയമാണ്. താരങ്ങൾക്കും ആരാധകർക്കും ഇടയിൽ ഉള്ള ബന്ധം സ്റ്റേഡിയം നഷ്ടമായിരുന്നെങ്കിൽ നഷ്ടമായേനെ എന്നും കാർലെസ് പറഞ്ഞു.