“നെയ്മറിനു വേണ്ടി ബാഴ്സലോണ താരങ്ങൾ വേതനം കുറക്കാൻ തയ്യാറായിരുന്നു”

- Advertisement -

ബാഴ്സലോണയിലേക്ക് നെയ്മറിനെ കൊണ്ടുവരാൻ വേണ്ടി ബാഴ്സലോണ താരങ്ങൾ അവർക്ക് ആവുന്നത് ഒക്കെ ചെയ്തിരുന്നു എന്ന് ഡിഫൻഡർ പികെ. പി എസ് ജി വിട്ട് ബാഴ്സലോണയിലേക്ക് വരാനുള്ള നെയ്മറിന്റെ ശ്രമങ്ങൾ നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ നെയ്മറിനെ തിരികെ കൊണ്ടുവരാൻ വേണ്ടി വേതനം കുറക്കാൻ ബാഴ്സലോണ താരങ്ങൾ തയ്യാറായിരുന്നു എന്ന് പികെ പറഞ്ഞു.

താരങ്ങൾ ബാഴ്സലോണ പ്രസിഡന്റിനോട് ഇത് സംസാരിച്ചിരുന്നു. ഫൈനാൻഷ്യൽ ഫെയർ പ്ലേ കാരണം നെയ്മറിനെ കൊണ്ടു വരുന്നത് ക്ലബിന് ഒരു പ്രശ്നമാകരുത് എന്ന് കരുതിയാണ് ഇങ്ങനെ ഒരു നിർദേശം താരങ്ങൾ മുന്നോട്ട് വെച്ചത് എന്ന് പികെ പറഞ്ഞു. നെയ്മറിനെ തിരികെ ക്ലബിൽ കൊണ്ട് വരണമെന്ന് ബാഴ്സലോണയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു എന്നും പികെ പറഞ്ഞു.

Advertisement