ബ്രസീലിൽ സ്ട്രൈക്കറെയും മുംബൈ സിറ്റി സ്വന്തമാക്കി

20210924 204220

പുതിയ സീസണ് മുന്നോടിയായി മുംബൈ സിറ്റി ഒരു വിദേശ സൈനിങ് കൂടെ പൂർത്തിയാക്കി. ബ്രസീലിയൻ സ്ട്രൈക്കർ ആയ വൈഗോർ കറ്റാറ്റു ആണ് മുംബൈ സിറ്റിയിലേക്ക് എത്തിയത്. 26കാരനായ താരം ബ്രസീലിയൻ ക്ലബായ മധുരേരിയയുടെ താരമായിരുന്നു. അവസാന സീസണുകളിൽ ഒക്കെ ബ്രസീലിലെ വിവിധ ക്ലബുകളിൽ ലോണിൽ കളിക്കുക ആയിരുന്നു താരം. കഴിഞ്ഞ സീസണിൽ വിറ്റോറിയയിൽ ആയിരുന്നു താരം കളിച്ചത്.

അതിനു മുമ്പ് വാസ്കോ ഡ ഗാമ ക്ലബിൽ കളിച്ച് താരം തിളങ്ങിയിരുന്നു. ബൊവ എസ്പോർടെയിലും താരം മുമ്പ് ലോണിൽ കളിച്ചിട്ടുണ്ട്. ബ്രസീലിന് പുറത്തേക്കുള്ള താരത്തിന്റെ കരിയറിലെ ആദ്യ നീക്കമാണ് ഇത്. താരത്തിന്റെ സൈനിംഗ് മുംബൈ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ ലോണിൽ ആണ് താരം എത്തുന്നത് എന്ന് ക്ലബ് പറഞ്ഞു.

Previous articleതിയാഗോ പരിക്ക് മാറി എത്താൻ വൈകും
Next articleമുൻ റയൽ മാഡ്രിഡ് പരിശീലകൻ ഈസ്റ്റ് ബംഗാളിൽ സഹപരിശീലകനായി എത്തി