മുൻ റയൽ മാഡ്രിഡ് പരിശീലകൻ ഈസ്റ്റ് ബംഗാളിൽ സഹപരിശീലകനായി എത്തി

മുൻ റയൽ മാഡ്രിഡ് കോച്ചായ ഏഞ്ചൽ പ്യൂബല ഗാർസിയ ഈസ്റ്റ് ബംഗാളിൽ സഹപരിശീലകനായി ചേർന്ന. മാനുവൽ മനോലോ ഡയസിന്റെ കീഴിൽ ആകും ഗാർസിയ പ്രവർത്തിക്കുക. ഗാർസിയ സ്റ്റ്രെങ്ത് ആൻഡ് ഫിറ്റ്നെസ് പരിശീലകനായാണ് ചേരുന്നത് എന്ന് ക്ലബ് അറിയിച്ചു. രണ്ട് ദശകങ്ങളോളം ഫുട്ബോൾ പരിശീലകൻ എന്ന നിലയിൽ പ്രവർത്തിച്ച് പരിചയമുള്ള ആളാണ്. ഇതിഹാസ പരിശീലകനായ വിസെന്റെ ഡെൽ ബോസ്കോയ്ക്ക് കീഴിലും പിന്നീട് റഫാ ബെനിറ്റസിന് കീഴിലും റയലിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിടെയും ഫിറ്റ്നെസ് കോച്ചായിരുന്നു. യുവേഫ പ്രോ ലൈസൻസ് ഉള്ള പരിശീലകനാണ്.