ചെന്നൈയിന്റെ മിഡ്ഫീൽഡിലേക്ക് ഒരു ബ്രസീലിയൻ താരം, ഈ വിൻഡോയിലെ 9ആം സൈനിംഗ്!!

Newsroom

Picsart 24 06 20 19 04 27 748
Download the Fanport app now!
Appstore Badge
Google Play Badge 1

2024-25 സീസണിന് മുന്നോടിയായി ബ്രസീലിയൻ മിഡ്ഫീൽഡർ ലൂക്കാസ് ബ്രാംബില്ലയെ സ്വന്തമാക്കിയതായി ചെന്നൈയിൻ എഫ്‌സി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിവിധ ലീഗുകളിൽ കളിച്ചിട്ടുള്ള പരിചയസമ്പത്തുമായാണ് ബ്രസീലിയൻ ചെന്നൈയിനിലേക്ക് വരുന്നത്.

ചെന്നൈയിൻ 24 06 20 19 04 48 035

സൈപ്രസിലെ മുൻനിര ക്ലബ്ബായ ഒഥല്ലോസ് അതിയാനോവിൽ നിന്നാണ് ലൂക്കാസ് ബ്രംബില്ല ചെന്നൈയിനിൽ ചേർന്നത്. ഒരു വർഷത്തെ കരാറിൽ ആണ് താരം ചെന്നൈയിനിൽ ചേരുന്നത്. 2024-25 സീസണിലേക്കുള്ള ക്ലബ്ബിൻ്റെ ഒമ്പതാമത്തെ സൈനിംഗ് ആണ് ഇത്.

“ലൂക്കാസ് ബ്രാംബില്ല വളരെ മികച്ച കളിക്കാരനാണ്, അവൻ ഗോളുകൾ സ്കോർ ചെയ്യുന്നു, ഗോളുകൾ സൃഷ്ടിക്കുന്നു, സെറ്റ്-പ്ലേ ഡെലിവറി നന്നായി ചെയ്യുന്നു” – ഹെഡ് കോച്ച് ഓവൻ കോയിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള ക്ലബ്ബുകൾക്കായി കളിച്ച ലൂക്കാസ് ബ്രംബില്ല വിവിധ രാജ്യങ്ങളിൽ മികവ് പുലർത്തിയിട്ടുണ്ട്. തൻ്റെ സീനിയർ ക്ലബ്ബ് കരിയറിൽ ആകെ 134 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം തൻ്റെ മികച്ച കഴിവുകളാൽ 22 ഗോളുകളും 24 അസിസ്റ്റുകളും നേടിയിട്ടുണ്ട്.