“കിരീടമുയർത്താനുള്ള നിലവാരം ടീമിനില്ലായിരുന്നു എങ്കിൽ കേരളത്തിലേക്ക് വരില്ലായിരുന്നു” ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത് വെറും ബ്ലാസ്റ്റേഴ്സ് ആരാധകനായതു കൊണ്ടു മാത്രമല്ല എന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്നലെ തന്റെ ഈ സീസണിലെ ആദ്യ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജെയിംസ് ഈ കാര്യം വ്യക്തമാക്കിയത്.


കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഐ എസ് എൽ കപ്പുയർത്താനുള്ള നിലവാരം ഉണ്ടെന്നും അങ്ങനെ നിലവാരമുണ്ട് എന്നതു കൊണ്ടാണ് താൻ കേരളത്തിലേക്ക് വന്നത് എന്നും ജെയിംസ് വ്യക്തമാക്കി. അങ്ങനെ അല്ലായിരുന്നു എങ്കിൽ വരില്ലായിരുന്നു.

വളർന്നു വരുന്ന ഒരു ലീഗാണ് ഐ എസ് എൽ. ഫുട്ബോൾ വളരുന്ന ഒരു രാജ്യത്തെ ലീഗിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫിഫാ മഞ്ചേരിയോട് കണക്കുതീർത്ത് ഉഷാ എഫ് സി
Next articleമഞ്ചേരിയിൽ അൽ മദീനയ്ക്ക് ജയം