മഞ്ചേരിയിൽ അൽ മദീനയ്ക്ക് ജയം

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ ജയം.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി സെമിയിലേക്ക് കടന്നു. സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ തോല്പിച്ചാണ് അൽ മിൻഹാൽ സീസണിലെ ആദ്യ സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article“കിരീടമുയർത്താനുള്ള നിലവാരം ടീമിനില്ലായിരുന്നു എങ്കിൽ കേരളത്തിലേക്ക് വരില്ലായിരുന്നു” ജെയിംസ്
Next articleതിരിച്ചുവരവിനു ഇനിയും സമയം എടുക്കും, സെറീനയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി