മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ തങ്ബോയ് സിംഗ്ടോ ഒഡീഷ എഫ് സി വിട്ടു

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ തങ്ബോയ് സിങ്ടോ ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി വിട്ടു. ഒഡീഷ പുതിയ പരിശീലകനെയും സഹ പരിശീലകനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സിങ്ടോ ക്ലബ് വിടുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. സിങ്ടോ ഇനി ഈസ്റ്റ് ബംഗാളിന്റെ പരിശീലകനാകും എന്നാണ് അഭ്യൂഹങ്ങൾ.

രണ്ട് സീസണോളം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്നു മുമ്പ് സിങ്ടോ.
ഷില്ലോങ്ങ് ലജോങിന്റെ പരിശീലകനായും സിങ്ടോ തിളങ്ങിയിട്ടുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ കഴിവ് തന്നെ സിങ്ടോയ്ക്ക് ഉണ്ട്. സിങ്ടോയുടെ ക്ലബിനായുള്ള ഇതുവരെയുള്ള സംഭാവനകൾക്ക് നന്ദി പറയുന്നതായി ഒഡീഷ എഫ് സി ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

Advertisement