വിരമിക്കൽ പിൻവലിച്ച് റോബൻ തിരികെയെത്തുന്നു

- Advertisement -

ഡച്ച് ഇതിഹാസ ഫുട്ബോൾ ആരൻ റോബൻ വിരമിക്കൽ പിൻവലിച്ച് വീണ്ടും ബൂട്ടു കെട്ടി ഇറങ്ങുകയാണ്. അടുത്ത സീസണിൽ ആകും റോബൻ കളത്തിൽ തിരികെയെത്തുക. റോബന്റെ ആദ്യ ക്ലബായ എഫ് സി ഗ്രോണിങൻ ആണ് റോബനുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തേക്കാണ് കരാർ. താരം ക്ലബിനൊപ്പം പ്രീസീസണിൽ കളിച്ച് ഫിറ്റ്നെസ് വീണ്ടെടുക്കും. എന്നിട്ടാകും മത്സരത്തിന് ഇറങ്ങുക.

ഡച്ച് ലീഗിൽ ഗ്രോണിങന് കളിച്ച് കൊണ്ടായിരുന്നു റോബ്ബൻ തന്റെ കരിയർ ആരംഭിച്ചത്. 1996 മുതൽ 2002 വരെ താരം ക്ലബിനൊപ്പം ഉണ്ടായിരുന്നു. പിന്നീടായിരുന്നു പി എസ് വിയിലേക്ക് പോയതും വലിയ താരമായി ഉയർന്നതും. 36കാരനായ താരം കഴിഞ്ഞ സീസണിലായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ബയേണു വേണ്ടി പത്തു സീസൺ കളിച്ചതിനു ശേഷമായിരുന്നു വിരമിക്കൽ.

Advertisement