“ആഴ്സണൽ താരങ്ങൾ ഒളിച്ചു നിൽക്കരുത്, ഉത്തരവാദിത്വം ഏറ്റെടുക്കണം” – അർട്ടേറ്റ

ആഴ്സണൽ താരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നിട്ട് നിൽക്കുന്നവരായി മാറണം എന്ന് പുതിയ പരിശീലകൻ അർട്ടേറ്റ. ഉത്തരവാദിത്വം ഏൽക്കാതെ ആരും ഒളിച്ചു നിൽക്കരുത്. അങ്ങനെ നിൽക്കുന്നവർ തന്റെ ടീമിന്റെ ഭാഗമായിരിക്കില്ല എന്നും അർട്ടേറ്റ പറഞ്ഞു. ഈ ടീമിനു വേണ്ടി തന്റെ എല്ലാം നൽകാൻ തീരുമാനിച്ചാണ് താൻ എത്തിയിരിക്കുന്നത് എന്നും മുൻ ആഴ്സണൽ താരം കൂടിയായ അർട്ടേറ്റ പറഞ്ഞു.

ആഴ്സണൽ താരങ്ങൾ അവരുടെ ഊർജ്ജം മാറ്റേണ്ടതുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു. ഓസിൽ ആഴ്സണലിന്റെ പ്രധാന താരമാണ്. ടീമിനെ മൊത്തം ആദ്യമറിയണം. എന്നിട്ട് മാത്രമേ ടീമിൽ എന്തു മാറ്റമാണ് വരുത്തേണ്ടത് എന്ന് തീരുമാനിക്കുകയുള്ളൂ എന്നും അർട്ടേറ്റ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി സഹപരിശീലക സ്ഥാനം രാജിവെച്ചാണ് അർട്ടേറ്റ ആഴ്സണലിൽ എത്തിയിരിക്കുന്നത്.

Previous article“കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരും” – സഹൽ
Next articleഅൻസു ഫതി ഇന്ന് ബാഴ്സക്കായി ഇറങ്ങില്ല