കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ സെപ്റ്റംബർ നാലു മുതൽ, ദുബായ് മലയാളികൾക്ക് ഫുട്ബോൾ വിരുന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി:ആഗസ്റ്റ് 29, 2019: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കും. മിച്ചി സ്പോർട്സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ പര്യടനം ആരംഭിക്കുക.നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ 2019 സെപ്റ്റംബർ 4ന് ആരംഭിക്കും. ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി യുഎഇയിലെ പ്രൊഫഷണൽ എ, ബി ഡിവിഷൻ ക്ലബ്ബുകൾക്കെതിരെ നാല് മത്സരങ്ങൾ കളിക്കും.

പ്രീസീസൺ മത്സരക്രമം ചുവടെ

06.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X ഡിബ്ബ ക്ലബ്‌ അൽ ഫുജൈറ

12.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X അജ്‌മാൻ സ്പോർട്സ് ക്ലബ്‌

20.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X എമിറേറ്റ്സ് ക്ലബ്‌, റാസ്അൽഖൈമ

27.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X അൽ നാസർ ക്ലബ്‌,ദുബായ്.

പുതിയ ആവേശത്തോടെയും കഠിനമായ പരിശീലനത്തിലൂടെയും സീസൺ ആരംഭിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് ഇൽക്കോ ഷട്ടോരി പ്രതീക്ഷിക്കുന്നു.

“യുഎഇക്ക് പ്രീ സീസണിൽ കളിക്കാൻ ചില നല്ല ടീമുകളുണ്ട്. ഇത് കളിക്കാരിൽ ആത്മവിശ്വാസം വളർത്തുവാനും വരാനിരിക്കുന്നഐ‌എസ്‌എൽ കളികൾകൾക്കായി അവരെ നന്നായി തയ്യാറാക്കാനും സഹായിക്കും. മാത്രമല്ല, യുഎഇയിൽ കളിക്കുന്നതിലൂടെ സമാനമായകാലാവസ്ഥയുടെ ഗുണവും ലഭ്യമാകും. കൂടാതെ മികച്ച ടീം ബിൽഡിംഗ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മതിയായഅവസരങ്ങളുണ്ട്. ”, ഇൽക്കോ പറയുന്നു.

കായികമേഖലയിൽ പരിവർത്തന ഊർജ്ജം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2010 ൽ യുഎഇയിൽ രൂപീകരിച്ച മിച്ചി സ്പോർട്സ് ആൻഡ്ഫിറ്റ്നസ് ക്ലബ്, കായിക സൗകര്യങ്ങൾ സംഘടിപ്പിക്കുകയും ടെന്നീസ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിലുടനീളംപരിപാടികൾ നടത്തുകയും ചെയ്യുന്നു. എല്ലാ പ്രായപരിധിയിലുമുള്ള കായികതാരങ്ങൾക്കായി കുറ്റമറ്റ രീതിയിൽ സജ്ജീകരിച്ച ജിമ്മുകളുംഇൻഡോർ ഹാളുകളും മിച്ചി ടീം കൈകാര്യം ചെയ്യുന്നു.

“കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയിലെ പ്രീ സീസൺ പര്യടനത്തിന് ആതിഥേയത്വം വഹിക്കുക എന്നത് അതിശയകരമാണ്. പ്രീ സീസണിൽകേരള ബ്ലാസ്റ്റേഴ്സിനായി ആസൂത്രണം ചെയ്ത മത്സരങ്ങൾ യുഎഇയിലെ പ്രേക്ഷകരെയും ആരാധകരെയും ആകർഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പരിപാടിയുടെ അവതരണ സ്‌പോൺസറായി എത്തിയതിന് എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ്‌ സർവീസസിന് നന്ദിരേഖപ്പെടുത്തുന്നു ”.ടൂറിനായി ആകാംക്ഷയോടെ കാത്തിരിന്നുകൊണ്ട് മിച്ചി സ്‌പോർട്‌സിലെ സകീർ ഹുസൈൻ പറയുന്നു