കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരങ്ങളെ കൂടുതൽ ആയി സ്വന്തമാക്കുന്നത് മാർക്കറ്റിങ്ങിനു വേണ്ടി അല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വൈരൺ ഡി സിൽവ. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഡി സിൽവ ഈ കാര്യം വ്യക്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിൽ താരങ്ങൾ എത്തുന്നുണ്ടെങ്കിൽ അത് അവർക്ക് ടാലന്റ് ഉള്ളത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ രാഹുൽ കെപി, ടി പി രെഹ്നേഷ്, വലീദ് എന്നിവരെ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. ഇവരൊക്കെ ടാലന്റു കൊണ്ട് മാത്രം ടീമിൽ എത്തിയതാണെന്ന് സി ഇ ഒ പറഞ്ഞു. ഏതു ക്ലബും അവരുടെ ടീം എവിടെയാണോ ആ നാട്ടിലെ പ്രാദേശിക ടാലന്റുകൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. വരും സീസണിൽ ഇനിയും പ്രാദേശിക താരങ്ങൾ കൂടും, കാരണം കേരള ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ടിൽ അത്രയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. ഡിസിൽവ പറഞ്ഞു.