ഒഗ്ബെചെ ആദ്യ ഇലവനിൽ ഇല്ല, മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

- Advertisement -

ഐ എസ് എല്ലിലെ നാലാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തിൽ ഒഡീഷ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ക്യാപ്റ്റൻ ഒഗ്ബെചെ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. പകരം മെസ്സിയാണ് ഫോർവേഡ് ആയി ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സുയിവർലൂണിന് പകരം സെന്റർ ബാക്കായി രാജു ആണ് ജൈറോക്ക് ഒപ്പം ഇറങ്ങുന്നത്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ഇന്നും ആദ്യ ഇലവനിൽ എത്തി.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ജൈറോ,രാജു, റാകിപ്, പ്രശാന്ത്, സിഡോഞ്ച, മൗഹ്മദു, സഹൽ, രാഹുൽ, മെസ്സി

Advertisement