സഹലും മറേയും ആദ്യ ഇലവനിൽ, സെന്റർ ബാക്കിൽ സർപ്രൈസ്, വിജയിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Img 20201226 125658
credit: Twitter

ഐ എസ് എല്ലിലെ ഏഴാം മത്സരത്തിൽ ഹൈദരബാദിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കിബു വികൂന ഇന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സബ്ബായി എത്തി തിളങ്ങിയ മലയാളി താരം സഹൽ അബ്ദുൽ സമദും, സ്ട്രൈക്കർ ജോർദൻ മറെയും ആദ്യ ഇലവനിൽ എത്തി.

കോസ്റ്റയും കോനെയും ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട് ആയി ഇല്ല. പകരം മലയാളി താരം ഹക്കുവും സന്ദീപ് സിങും ആണ് ഡിഫൻസിൽ ഇറങ്ങുന്നത്. ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ്ബാക്കിൽ നിശു കുമാറും ഇറങ്ങും. ഫകുണ്ടോയും വിസെന്റെയും ആൺ മധ്യനിര നയിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ജീക്സണും ആദ്യ ഇലവനിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, ഹക്കു, സന്ദീപ്, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, രാഹുൽ, ജീക്സൺ, സഹൽ, മറെ

Previous articleമെസ്സി ഐബറിനെതിരെ കളിക്കില്ല
Next articleഒരൊറ്റ പെനാൾട്ടിയിൽ ലീഡ്സ് യുണൈറ്റഡ് വിജയ വഴിയിൽ