മെസ്സി ഐബറിനെതിരെ കളിക്കില്ല

Img 20201227 161922
- Advertisement -

സൂപ്പർ താരം ലയണൽ മെസ്സി ലാലിഗയിലെ ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ കളിക്കില്ല. ക്രിസ്മസ് വെക്കേഷനു പോയ മെസ്സി ടീമിനൊപ്പം ചേരാൻ വൈകും എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക അനുമതി വാങ്ങിയാണ് മെസ്സി കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. ഡിസംബർ 29നാണ് ബാഴ്സലോണയും ഐബറും തമ്മിലുള്ള ലാലിഗ മത്സരം നടക്കുന്നത്.

അന്നത്തേക്ക് മെസ്സി ടീമിനൊപ്പം ചേരില്ല. മെസ്സി ജനുവരി ഒന്നിനാകും ടീമിനൊപ്പം ചേരുക. ഹുയെസ്കയ്ക്ക് എതിരായ മത്സരത്തിൽ മെസ്സി കളിക്കും. ലീഗിൽ ടീം നാലാം സ്ഥാനത്ത് ഇരിക്കെ മെസ്സിയെ ഒരു കളിക്ക് നഷ്ടമാകുന്നത് ബാഴ്സലോണക്ക് അത്ര സന്തോഷകരമായ കാര്യമായിരിക്കില്ല. എങ്കിലും മെസ്സിയുടെ അഭാവത്തിലും ഐബറിനെ തോൽപ്പിക്കാൻ ആകും എന്ന് ബാഴ്സലോണ വിശ്വസിക്കുന്നു.

Advertisement