ഒരൊറ്റ പെനാൾട്ടിയിൽ ലീഡ്സ് യുണൈറ്റഡ് വിജയ വഴിയിൽ

20201227 192408
Credit: Twitter
- Advertisement -

കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഏറ്റ വലിയ പരാജയത്തിൽ നിന്ന് ലീഡ്സ് യുണൈറ്റഡ് കരകയറി. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേർൺലിയെ പരാജയപ്പെടുത്തി കൊണ്ട് ലീഡ്സ് യുണൈറ്റഡ് വിജയവഴിയിൽ തിരികെയെത്തി. ലീഡ്സ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലീഡ്സ് വിജയിച്ചത്.

ഇന്ന് ലീഡ്സിന്റെ പതിവ് അറ്റാക്കിംഗ് പ്രകടനങ്ങൾ അല്ല കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിലാണ് ലീഡ്സിന് പെനാൾട്ടി ലഭിച്ചത്‌. പെനാൾട്ടി ബാംഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചു. ബാംഫോർഡിന്റെ ലീഗിലെ പത്താം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം ബേർൺലി ശക്തമായ സമ്മർദ്ദം ചെലുത്തി എങ്കിലും ആ ഒരു ഗോൾ ലീഡ് ഹോൾഡ് ചെയ്യാൻ ബിയെൽസയുടെ ടീമിനായി. ഈ ജയത്തോടെ 20 പോയിന്റുമായി പതിനൊന്നാം സ്ഥാനത്ത് എത്താൻ ലീഡ്സിനായി.

Advertisement