ബ്ലാസ്റ്റേഴ്‌സ് ആരാധകർ മികച്ചത്, ഗിഗ്സിനെ പോലെ കളിയ്ക്കാൻ ആഗ്രഹം : വെസ് ബ്രൗൺ

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്ത്യയിലെ മികച്ച ആരാധകർ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം വെസ് ബ്രൗൺ. സെന്റർ ബാക്ക് ആയിരുന്നില്ലെങ്കിൽ ആരവുമായിരുന്നു എന്ന ചോദ്യത്തിന് ഞാൻ എപ്പോഴും ഗിഗ്സിനെ പോലെ കളിക്കാനാണ് ആഗ്രഹിച്ചത്, ഗിഗ്സിനെ പോലെ തനിക്ക് ലെഫ്റ്റ് വിങ്ങിൽ കളിക്കാനായിരുന്നു താല്പര്യം എന്നും വെസ് ബ്രൗൺ പറഞ്ഞു.  ഐ.എസ്.എൽ സോഷ്യൽ മീഡിയക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.

പൂനെക്കെതിരെയുള്ള മത്സരം കടുത്തതായിരിക്കുമെന്നും എന്നാൽ അവർക്കെതിരെ വിജയം നേടാനുള്ള ടീം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്നും ബ്രൗൺ പറഞ്ഞു. പൂനെയിൽ നിന്ന് 3 പോയിന്റ് നേടിക്കൊണ്ട് കൊച്ചിയിലേക്ക് തിരിച്ചുപോവണമെന്നാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞ ബ്രൗൺ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ഇപ്പോൾ ലീഗിൽ ഏറ്റവും മികച്ചതെന്നും പറഞ്ഞു. ആരാധകരുടെ ചമയങ്ങൾ മികച്ചതാണെന്ന് പറഞ്ഞ ബ്രൗൺ ആരാധകർ എപ്പോഴും 100 ശതമാനം ആത്മാർത്ഥതയോടെ ടീമിനൊപ്പമാണെന്നും പറഞ്ഞു.

ഡേവിഡ് ജെയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്, ഓരോ ദിവസവും ടീം മെച്ചപ്പെട്ടു വരുന്നുണ്ടെന്നും പറഞ്ഞു. ഐ.എസ്.എല്ലിലെ അനുഭവത്തെ പറ്റി ചോദിച്ചപ്പോൾ വളരെ മികച്ചതായിരുന്നു എന്നും തന്റെ ആദ്യ ഐ.എസ്.എൽ അനുഭവമായ  ഉദ്‌ഘാടനം ഒന്നാന്തരമായിരുന്നു എന്നും താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement