സിറ്റിയുടെ വിജയ കുതിപ്പ് ചെൽസി അവസാനിപ്പിച്ചു

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വനിതകളുടെ വിജയകുതിപ്പിന് അവസാനമായി. സീസണിൽ ഇതുവരെ കളിച്ച എല്ലാ കളികളും വിജയിച്ച് മുന്നേറുക ആയിരുന്ന സിറ്റിയെ ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി സമനിലയിൽ തളച്ചു. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. സമനില വഴങ്ങി എങ്കിലും സിറ്റി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്.

കഴിഞ്ഞ സീസണിൽ അപരാജിത കുതിപ്പോടെ സിറ്റി വുമൺസ് പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. ഇത്തവണ സിറ്റിക്ക് വെല്ലുവിളി ആയി നിൽക്കുന്നത് ചെൽസി ആണ്. ചെൽസിയും ഈ സീസണിൽ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ല. 8 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായു സിറ്റി ഒന്നാമത്, 20 പോയന്റുമായി ചെൽസി രണ്ടാമതുമാണ്. ഇന്നലെ സിറ്റി ഗോൾ കീപ്പർ എലി റോബക്കിന്റെ മികച്ച പ്രകടനമാണ് ആദ്യ പരാജയത്തിൽ നിന്ന് സിറ്റിയെ രക്ഷിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement