കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ പരാജയമാകാനുള്ള കാരണം വ്യക്തമാക്കി ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ പരാജയമാകാൻ കാരണം എന്താണ് ഈ വ്യക്തമാക്കി കൊണ്ട് പരിശീലകൻ ഷറ്റോരി രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്ക്വാഡ് ഉണ്ടായിരുന്നു എന്നും തന്റെ കണക്കു കൂട്ടലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തേണ്ടതായിരുന്നു എന്നും ഷറ്റോരി പറഞ്ഞു. എന്നാൽ കാര്യമായി രണ്ട് കാര്യങ്ങൾ പിഴച്ചെന്ന് ഷറ്റോരി പറഞ്ഞു.

ഒന്ന് പ്രീസീസൺ ആണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ വിദേശത്ത് ആയിരുന്നു എങ്കിലും സ്പോൺസറുമായി ഉടക്കി ആ പ്രീസീസൺ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അത് ടീമിന് വലിയ തിരിച്ചടി ആയി എന്ന് ഷറ്റോരി പറയുന്നു. രണ്ടാമത്തെ കാര്യം പരിക്കാണ്. തന്റെ പരിശീലക കരിയറിൽ ഇങ്ങനെ ഉണ്ടായിട്ടില്ല എന്നും ഷറ്റോരി പറഞ്ഞു.

Advertisement