മാറ്റ്യുഡിയുടെയും കൊറോണ ഭേദമായി

യുവന്റസ് ക്യാമ്പിൽ നിന്ന് കൂടുതൽ ആശ്വാസ വാർത്തകൾ. യുവന്റസ് സ്ക്വാഡിൽ കൊറോണ പോസിറ്റീവ് ആയിരുന്ന മൂന്ന് താരങ്ങൾ നെഗറ്റീവ് ആയിരിക്കുകയാണ്. ടീമിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്തിരുന്ന റുഗാനിയുടെയും ഒപ്പം ഡിബാലയുടെയും ടെസ്റ്റ് ഇന്നലെ നെഗറ്റീവ് ആയിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം മാറ്റ്യുഡിയുടെയും രോഗം മാറിയതായി യുവന്റസ് ഔദ്യോഗികമായി അറിയിച്ചു.

റുഗാനിയുടെയും മാറ്റ്യുഡിയുടെയും രണ്ട് ടെസ്റ്റുകളും നെഗറ്റീവ് ആയി. എങ്കിലും ഇരുവരും 14 ദിവസം ക്വാർന്റൈനിൽ തന്നെ തുടരേണ്ടി വരും. താരങ്ങളുടെ ഒക്കെ കൊറോണ ഭേദമയതോടെ പരിശീലം പുനരാരംഭിക്കുന്നതിനെ കുറിച്ച് യുവന്റസ് ചിന്തിച്ചു തുടങ്ങുകയാണ്.
.

Previous articleവിവാദ പ്രസ്താവനയുമായി ബാസിത് അലി, പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് മിയാന്‍ദാദിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് ഇമ്രാന്‍ ഖാന്‍
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ പരാജയമാകാനുള്ള കാരണം വ്യക്തമാക്കി ഷറ്റോരി