ഡിബാല യുവന്റസിൽ 2025വരെയുള്ള കരാർ ഒപ്പുവെക്കും

TURIN, ITALY - NOVEMBER 26: Paulo Exequiel Dybala of Juventus looks on during the Serie A match between Juventus and FC Crotone at Allianz Stadium on November 26, 2017 in Turin, Italy. (Photo by Alessandro Sabattini/Getty Images)

യുവന്റസ് താരം ഡിബാല യുവന്റസിൽ പുതിയ കരാർ അംഗീകരിച്ചു. ഇനി ഔദ്യോഗികമായുള്ള പ്രഖ്യാപനം മാത്രമാണ് ബാക്കി എന്ന് യുവന്റസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഡിബാലയ്ക്ക് 2025 വരെയുള്ള കരാർ ആകും യുവന്റസ് നൽകുക. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ സീസണിൽ പരിശീലകൻ സാരിക്ക് കീഴിൽ ഗംഭീര പ്രകടനങ്ങൾ നടത്തി ഡിബാല തന്റെ ഫോമിലേക്ക് തിരികെ എത്തിയിരുന്നു. ഈ സീസൺ തുടക്കത്തിൽ ഡിബാലയെ യുവന്റസ് പല ശ്രമങ്ങളും നടത്തി എങ്കിലും താരം ക്ലബ് വിടാതെ നിൽക്കുകയായിരുന്നു.

ക്ലബിൽ ഡിബാലയുടെ പ്രാധാന്യത്തെ കുറിച്ച് ബോർഡിന് ബോധ്യമുണ്ട് എന്നു നേരത്തെ ക്ലബിന്റെ ബോർഡ് അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു. യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിബാല. ഇപ്പോൾ കൊറോണ രോഗത്തെ തോൽപ്പിച്ച് വീട്ടിൽ പരിശീലനം നടത്തി ഫിറ്റ്നെസിലേക്ക് തിരികെ വരികയാണ് ഡിബാല.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ പരാജയമാകാനുള്ള കാരണം വ്യക്തമാക്കി ഷറ്റോരി
Next articleസഹലിനെതിരെ വിമർശനവുമായി ഷറ്റോരി