“കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത് തന്നെ ജനങ്ങൾ അറിയാൻ കാരണമായി”

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച അനുഭവം പങ്കുവെച്ച് മലയാളി സ്ട്രൈക്കർ വി കെ വിനീത്. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ഷൈജു ദാമോദരൻ നടത്തിയ തത്സമയ അഭിമുഖത്തിലാണ് സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത് ആണ് തന്നെ പ്രശസ്തനാക്കിയത് എന്ന് സി കെ വിനീത് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ വരുന്നത് വരെ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന കുറച്ചു പേർക്കെ തന്നെ അറിയുമായിരുന്നുള്ളൂ. എന്നാൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചതോടെ നാട് മുഴുവൻ അറിയുന്ന തരത്തിൽ ശ്രദ്ധ കിട്ടിയെന്നും സി കെ പറഞ്ഞു.

ഐ എസ് എല്ലിലെ മൂന്നാമത്തെ സീസണും നാലാമത്തെ സീസണുമാണ് ഈ ശ്രദ്ധയ്ക്ക് കാരണം എന്നും വിനീത് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ മൂന്നാം സീസണിൽ വളരെ മികച്ച കുറെ മത്സരങ്ങൾ ഉണ്ടായിരുന്നു എന്നും ആ സീസൺ മറക്കാൻ ആകില്ല എന്നും സി കെ പറഞ്ഞു. താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായല്ല പ്രശ്നമുണ്ടായിരുന്നത് എന്നും ഒരു വാട്സാപ് ഗ്രൂപ്പുമായി മാത്രമായിരുന്നു പ്രശ്നങ്ങൾ ഉണ്ടായിരുന്നത് എന്നും സി കെ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഗ്യാലറിയിൽ പിടിച്ചു നിൽക്കാൻ ചെന്നൈയിനോ ബെംഗളൂരു എഫ് സിക്കോ ആകില്ല എന്നും സി കെ കൂട്ടിച്ചേർത്തു.

Advertisement