ഒരു വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൽ

Newsroom

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ചിരവൈരികൾ ആണ് നേർക്കുനേർ വരുന്നത്. ചെന്നൈയിൻ വെച്ച് നടക്കുന്ന മത്സരത്തിൽ ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും ആഗ്രഹിക്കുന്നത് ഒരു വിജയം തന്നെയാണ്. അവസാന ഏഴു മത്സരങ്ങളിലും വിജയിക്കാൻ ആവാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.

ചെന്നൈയിനും മോശം ഫോമിലാണ്. ഇന്ന് ചെന്നൈയിൻ പരിശീലകൻ ഓവൻ കോയലിന്റെ ആദ്യ ഹോം മത്സരനാകും നടക്കുന്നത്. ഓവൻ ചെന്നൈയിന്റെ ചുമതലയേറ്റ നടന്ന ആദ്യ മത്സരത്തിൽ മികച്ച പ്രകടനം തന്നെ ടീം നടത്തിയിരുന്നു. വാൽസ്കിസിന്റെ ഫോമിൽ തന്നെയാണ് ചെന്നൈയിന്റെ പ്രതീക്ഷ. ചെന്നൈയിൻ നേടിയ 5 ഗോളുകളിൽ നാലും വാൽസ്കിസിന്റെ വകയായിരുന്നു‌.

കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിൽ മെസ്സിയിലാണ് പ്രതീക്ഷ വെക്കുന്നത്. അവസാന മത്സരത്തിൽ ഇരട്ട ഗോളുകൾ അടിച്ച മെസ്സി ഗംഭീര ഫോമിലാണ് ഉള്ളത്‌. ചെന്നൈയിനെതിരെ അവസാന അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടില്ല. ഇന്ന് മധ്യനിര താരം സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടാകില്ല. രാത്രി 7.30നാണ് മത്സരം നടക്കുക.