ലക്കി സോക്കർ ആലുവയ്ക്ക് സീസണിലെ ആദ്യ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്നലെ പിണങ്ങോട് സെവൻസിൽ നടന്ന മത്സരത്തിൽ എ എഫ് സി അമ്പലവയലിനെ ആണ് ലക്കി സോക്കർ ആലുവ വീഴ്ത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ലക്കി സോക്കർ ആലുവ വിജയിച്ചത്. നിശ്ചിത സമയത്ത് 0-0 എന്നായിരുന്നു സ്കോർ. തുടർന്ന് മത്സരം പെനാൾട്ടിയിൽ എത്തിയപ്പോൾ ആണ് ലക്കി സോക്കർ ആലുവ വിജയം ഉറപ്പിച്ചത്‌.

ഇന്ന് പിണങ്ങോട് നടക്കുന്ന മത്സരത്തിൽ ജവഹർ മാവൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.