ഇന്നാണ് കളി!! കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിൽ

Newsroom

Picsart 23 09 21 21 22 13 199
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒരു തീപ്പാറും പോരാട്ടമാണ്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും വലിയ വൈരികളായ ബെംഗളൂരു എഫ് സിയെ നേരിടുന്നു. അതും ബെംഗളൂരുവിൽ വെച്ച്. കഴിഞ്ഞ സീസണിലെ വിവാദങ്ങൾക്ക് ശേഷമുള്ള കണ്ടീരവ സ്റ്റേഡിയത്തിലേക്കുള്ള മടക്കം. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സൂര്യ മൂവീസിലും ജിയോ സിനിമയിലും കാണാം.

കേരള ബ്ലാസ്റ്റേഴ്സ് 23 09 22 01 30 26 525

അവസാന മത്സരത്തിൽ എഫ് സി ഗോവക്ക് എതിരെ മികച്ച വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് അന്ന് രണ്ടാം പകുതിയിൽ നടത്തിയ പ്രകടനം ആവർത്തിക്കാൻ ആകും ശ്രമിക്കുന്നത്. ഗോവക്ക് എതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 4-2ന്റെ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു.

ഇപ്പോൾ ലീഗിൽ 29 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്‌. ജയിച്ചാൽ ഒന്നാമതുള്ള ഒഡീഷയ്ക്ക് 3 പോയിന്റ് മാത്രം പിറകിൽ എത്താൻ ബ്ലാസ്റ്റേഴ്സിനാകും. 18 പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിക്കും വിജയം അത്യാവശ്യമാണ്. ഇന്ന് തോറ്റാൽ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാകും ഇത്‌‌