ഒഡീഷയെ തകർത്ത് ബെംഗളൂരു എഫ്സി

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിന് ജയം. മുംബൈയൊടേറ്റ പരജയത്തിൽ നിന്നും വമ്പൻ തിരിച്ച് വരവ് നടത്തിയാണ് ബെംഗളൂരു ഇന്ന് ജയിച്ച് കയറിയത്. എതിരില്ലാത്ത‌ മൂന്ന് ഗോളിനാണ് ഒഡീഷ എഫ്സിയെ ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്. ഒഡീഷയുടെ അപരാജിതമായ നാല് മത്സരങ്ങളുടെ സ്ട്രീക്കിനെയാണ് ബെംഗളൂരു അവസാനിപ്പിച്ചത്. ഇന്നത്തെ‌ ജയത്തോട് കൂടി ഐഎസ്എല്ലിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ബെംഗളൂരു എഫ്സി.

ബെംഗളൂരുവിന് വേണ്ടീ ഡേസൺ ബ്രൗൺ, രാഹുൽ ഭേകെ,ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരാണ് ഗോളടിച്ചത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ബെംഗളൂരുവിന് പിന്നീട് തിരിഞ്ഞ് നോക്കണ്ടി വന്നില്ല. കളിയുടെ സർവ്വാധിപത്യം കൈക്കലാക്കിയ ബെംഗളൂരുവിന് 61 ആം മിനുട്ടിൽ പെനാൽറ്റിയും ലഭിച്ചു. പെനാൽറ്റി എടുത്ത സുനിൽ ഛേത്രി ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Advertisement