ധനരാജിന്റെ കുടുംബത്തിനായി ഗോകുലം കളിക്കും

- Advertisement -

കാദറലി ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം മൂലം മരണപെട്ട കേരളത്തിന്റെ പ്രിയ ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിനെ സഹായിക്കാൻ ആയി മുന്നോട്ടു വരികയാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി. ജമുവരി 26ന് നടക്കുന്ന ഗോകുലം കേരള എഫ് സിയും ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരത്തിന്റെ മുഴുവൻ ടിക്കറ്റ് തുകയും ധനരാജിന്റെ കുടുംബത്തെ ഏൽപ്പിക്കാൻ ആണ് ഗോകുലം കേരള എഫ് സി തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ അന്ന് ഫ്രീ ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല. 50, 100 രൂപയുടെ ടിക്കറ്റുകൾ ഒരോന്നും ധനരാജിന്റെ കുടുംബത്തിന്റെ കയ്യിലേക്ക് പോകും. ധനരാജിന്റെ കുടുംബത്തെ മത്സരം കാണാൻ ക്ഷണിച്ചിട്ടുണ്ട് എന്നും ധനരാജിന്റെ കുടുംബത്തെ സഹായിക്കാനും അദ്ദേഹത്തിനോട് ബഹുമാനം കാണിക്കാനുമുള്ള ഉത്തരവാദിത്വം ഗോകുലം പോലൊരു ക്ലബിന് ഉണ്ട് എന്നും ക്ലബ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു.

Advertisement